കുട്ടികള്‍ക്കുമുണ്ട് സമ്മര്‍ദ്ദം അവരെ സമ്മര്‍ദ്ദത്തിലാക്കുന്ന ഘടകങ്ങളിതാ
ശാരീരികവും വൈകാരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന ഏത് മാറ്റത്തെയും സമ്മര്‍ദ്ദം എന്ന് വിളിക്കാം. മുതിര്‍ന്നവര്‍ പലപ്പോഴും സമ്മര്‍ദ്ദം അനുഭവിക്കുകയും അത് വാക്കുകളില്‍ പ്രകടിപ്പിക്കുകയും ചെയ്യും. അതുപോലെ, ഒരു കുട്ടിക്ക് സമ്മര്‍ദ്ദം അനുഭവപ്പെട്ടേക്കാം, പക്ഷേ അത് വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിഞ്ഞേക്കില്ല. പെരുമാറ്റത്തില്‍ പെട്ടെന്നുള്ള മാറ്റം, വൈകാരികമായ പിന്‍വലിക്കല്‍, ഒരു കാരണവുമില്ലാതെ കരയുക, രക്ഷിതാവിനോട് അങ്ങേയറ്റം ചേര്‍ന്നിരിക്കല്‍, തള്ളവിരല്‍ കുടിക്കല്‍, നഖം കടിക്കല്‍, ഉറങ്ങാനുള്ള കഴിവില്ലായ്മ, അസ്വസ്ഥത, വയറുവേദന, ജലദോഷം, വിയര്‍ക്കല്‍ തുടങ്ങി കിടക്ക നനയ്ക്കുന്നതും കോപിക്കുന്നതും വരെ അവര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തിന്റെ സൂചനകളാകാം.
ഒരു പുതിയ സഹോദരന്റെ വരവ്, വീട് അല്ലെങ്കില്‍ നഗരം മാറല്‍, സ്‌കൂള്‍ അല്ലെങ്കില്‍ ശിശു പരിപാലനം, കുടുംബ അസുഖം അല്ലെങ്കില്‍ മരണം, വിവാഹമോചനം, കൗമാരത്തിലേക്കുള്ള കടന്നുവരവ്, മാതാപിതാക്കളുടെ അധികഇടപെടല്‍, പഠന ബുദ്ധിമുട്ടുകള്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ കുട്ടികളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നത്. ഭാഷാ കാലതാമസം, അക്കാദമിക് സമ്മര്‍ദ്ദങ്ങള്‍, അസുഖം അല്ലെങ്കില്‍ ആശുപത്രിവാസം, അപരിചിതമായ സാഹചര്യങ്ങള്‍, പതിവുകളില്‍ മാറ്റം, മുതലായവയവും അവരെ അസ്വസ്ഥരാക്കും. പക്ഷേ പലപ്പോഴും കുട്ടികള്‍ സമ്മര്‍ദ്ദത്തോട് വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. ചിലര്‍ സ്വാഭാവികമായി ഈ സമ്മര്‍ദ്ദങ്ങളെ അതിജീലവിക്കുമ്പോള്‍ മറ്റ് ചിലര്‍ക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും ആവശ്യമായി വന്നേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ രക്ഷിതാക്കള്‍ പിന്തുണയ്ക്കുകയോ ടീച്ചേഴ്‌സിന്റെയോ സൈക്കോളജിസ്റ്റുകളുടെയോ സഹായം തേടുകയോ ആവാം.